Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ പിരിച്ചു വിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി

03:29 PM Jun 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത പരിപൂര്‍ണമായി തകര്‍ത്ത നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ പിരിച്ചു വിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി. മെഡിക്കല്‍ പ്രവേശന പരീക്ഷ നേരത്തെ ഉണ്ടായിരുന്നത് പോലെ സംസ്ഥാനങ്ങളില്‍ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement

നീറ്റ് പരീക്ഷയുടെ മറയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ സാധൂകരിക്കുന്ന ധാരാളം വിവരങ്ങളും പുറത്തുവന്നിട്ടും ഒരന്വേഷണത്തിന് മുതിരാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ അതിപ്രധാനമായ പ്രവേശന പരീക്ഷയാണ് നീറ്റ്. ഏകദേശം 24 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്.

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തോടൊപ്പം പണവും ചിലവഴിച്ചാണ് വിദ്യാര്‍ഥികള്‍ നീറ്റ് (യുജി) പരീക്ഷക്ക് തയാറെടുക്കുന്നത്. പരീക്ഷാ തട്ടിപ്പിലൂടെ ഈ വിദ്യാര്‍ഥികള്‍ ക്രൂരമായ അനീതിക്ക് പാത്രമായിരിക്കുകയാണ്. മാത്രമല്ല, ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണവും തുടര്‍ന്ന് അത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളും പ്രവേശന പരീക്ഷയിലും അത് സംഘടിപ്പിക്കുന്ന ഏജന്‍സിയിലുമുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, അനര്‍ഹര്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കാനും ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണമാവുമെന്ന് മെഡിക്കല്‍ മേഖലയിലുള്ളവരും അക്കാദമിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ദേശീയ പ്രവേശന ക്രമക്കേട് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് തയാറാവണമെന്ന് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷാ നടത്തിപ്പ് ഒരു ദേശീയ ഏജന്‍സിയില്‍ നടത്തുന്നതിലൂടെ അതില്‍ നടക്കാന്‍ സാധ്യതയുള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കാം എന്ന വാദം ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. അതിനാല്‍, അടിമുടി ക്രമക്കേട് നിറഞ്ഞ നീറ്റു പരീക്ഷ റദ്ദാക്കി സംസ്ഥാനതല പ്രവേശന പരീക്ഷകള്‍ക്ക് ഉത്തരവ് നല്‍കണം. ഈ സാഹചര്യത്തില്‍, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ സംസ്ഥാന തലത്തില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും അഖിലേന്ത്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രഫ.ജോര്‍ജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് എം. ഷാജര്‍ഖാന്‍, സെക്രട്ടറി അഡ്വ. ഇ.എന്‍. ശാന്തിരാജ് എന്നിവര്‍ പ്രസ്താവനയല്‍ ആവശ്യപ്പെട്ടു.

Advertisement
Next Article