എട്ടാം ക്ലാസില്‍ ഇനി മുതൽ ഓള്‍ പാസ് അനുവദിക്കില്ല
01:25 PM Aug 07, 2024 IST | ലേഖകന്‍
Advertisement
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊർചിതമാക്കുന്നു. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് അനുവദിക്കില്ല. ഇനിമുതൽ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിർബന്ധമാക്കുകയാണ്. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിർബന്ധമാക്കാനാണ് തീരുമാനം.
2026- 27ല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാൻ തീരുമാനിച്ചു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതെസമയം ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നാക്കം പോകുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു.