അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2' റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍
ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2' റിലീസായി മണിക്കൂറുകള്‍ക്കകം എച്ച്.ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. 'പുഷ്പ: ദ റൈസി'ന്റെ സീക്വലായി എത്തിയ 'പുഷ്പ: ദ റൂള്‍' വ്യാഴാഴ്ചയാണ് റിലീസായത്. വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ വന്നത് സിനിമാരംഗത്ത് ആശങ്കയായിട്ടുണ്ട്.
അനധികൃത വെബ്‌സൈറ്റുകളായ തമിഴ്‌റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫില്‍മിസില്ല തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെ വ്യാജ പതിപ്പിന്റെ പ്രചാരണം ബാധിച്ചേക്കും. അതേസമയം ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇന്നും നാളെയും വാരാന്ത്യത്തിലും പല തീയേറ്ററുകളിലും ബുക്കിങ് പൂര്‍ണമായിക്കഴിഞ്ഞു.
അതേസമയം സിനിമക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ വ്‌യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ച നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല നിരക്ക് വര്‍ധനയെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയ ആന്ധ്ര സര്‍ക്കാറിനോട് അല്ലു അര്‍ജുന്‍ നന്ദി അറിയിച്ചു. തെലുഗു സിനിമാവ്യവസായത്തിന്റെ ഉയര്‍ച്ചക്ക് ഇത് സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.
ലോകവ്യാപകമായി 12,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ്ഡ് ടിക്കറ്റ് ബുക്കിങ്ങിന് ഇതിനകം ലഭിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.