ഓൺലൈൻ സ്ഥലം മാറ്റ അട്ടിമറി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടൻ്റെ ഭാര്യയ്ക്ക് തിരുവനന്തപുരത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ തന്നെ വഴിവിട്ട് പ്രമോഷൻ നൽകിയിൽ വ്യാപക പരാതി. ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക്
23 പേർക്കാണ് പ്രമോഷൻ നല്കിയത്. എന്നാൽ പ്രമോഷൻ ലിസ്റ്റിൽ 23 മത് ആണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനം. ചട്ടങ്ങളെ മറികടന്ന് ഈ ലിസ്റ്റിൽ സീനിയറായിട്ടുള്ള ഉദ്യോഗസ്ഥർക്ക് / അർഹരായ വികലാംഗരായ ജീവനക്കാരെയും, അത് പോലെ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരത്തുള്ള ജീവനക്കാർക്കും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകാതെ ആണ് ഈ വഴി വിട്ട പ്രമോഷൻ നടത്തിയിട്ടുള്ളത്. ഭരണപക്ഷ സംഘടനയിലുള്ള പല ഉദ്യോഗസ്ഥർക്കും സ്പാർക്ക് മുഖാന്തിരം ന്യായമായി തിരുവനന്തപുരത്ത് ലഭിക്കേണ്ട നിയമനം അട്ടിമറിച്ച് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നല്കിയത് ഭരണപക്ഷ സംഘടനയിൽ പോലും പ്രതിഷേധം മറനീക്കി പുറത്ത് വന്നിട്ടുണ്ട്.