Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ - കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ!

01:10 AM Jan 26, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ - കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ബഹു: ഇന്ത്യൻ അംബാസഡർ ശ്രീ ആദർശ് സ്വൈക. "75-ാമത് റിപ്പബ്ലിക് ദിനത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേരുന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉറ്റ ബന്ധം പ്രതിബദ്ധതയോടെ പുലർത്തിയ കുവൈറ്റ് ഭരണകൂടത്തിനും, ജനങ്ങൾക്കും നന്ദി അറിയിക്കുന്നു . കുവൈറ്റ് മായുള്ള ദീർഘവും സമയബന്ധിതവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധമാ ണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷമാണിത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി കാലക്രമേണ പരിസ്കരിച്ച ഒരു ജീവനുള്ള രേഖയാണ്. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര - സോഷ്യലിസ്റ്റ് - മതേതര- ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുകയും ചെയ്യുന്നു.

Advertisement

ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മൂലക്കല്ലാണ് തുല്യമായ വികസനം. ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവയാണ് ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ധാർമ്മികത. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യാണെന്ന് . അടുത്ത രണ്ട് വർഷങ്ങളിൽ ഇത് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യായി മാറും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയത്തോടെയാണ് ഇന്ത്യ മുന്നേറുന്നത്. വ്യാപാര സൗഹൃദ പരിഷ്കാരങ്ങളും നയങ്ങളും രാജ്യത്തിന്റെ സാധ്യതകൾ തുറന്നു കാണിക്കുന്നതിനുള്ള അവസരമായി. ശാസ്ത്ര രംഗങ്ങളിലെ മുന്നേറ്റം ആഗോളതലത്തിൽ നൂതന സാങ്കേതിക വിദ്യയുടെ മുൻനിര കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടു.

ലോകോത്തര ഉൽപ്പാദനവും ഉൽപ്പാദന ശേഷിയും മൂലം 'ഫാർമസി ഓഫ് ദി വേൾഡ്' ആയി ഇന്ത്യ അറിയപ്പെടുന്നു. ആരോഗ്യ - ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖല വഴി കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനു സജ്ജമാണ് . ലോകസമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. വളർന്നുവരുന്ന ഒരു വലിയ ശക്തിയെന്ന നിലയിൽ ഇന്ത്യക്കു ആഗോള ഉത്തരവാദിത്തങ്ങളുമുണ്ട് . വിജയകരവും അഭിലണീയവുമായ നില ജി 20 രാജ്ജ്യങ്ങൾക്കിടയിൽ കൈവരിച്ചു. വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ തിനയുടെവർദ്ധിച്ച ഉപയോഗത്തിനുള്ള പ്രേരണക്ക്ഇന്ത്യ നേതൃത്വം നൽ കുകയുണ്ടായി. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം, ഊർജ - ഭക്ഷ്യ-സുരക്ഷ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്‌ക്കരണം എന്നീ വിഷയങ്ങളിൽ ഇന്ത്യ എപ്പോഴും മുൻകൈ എടുത്തിട്ടുണ്ട്.

കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ജീവനുള്ള പാലമായി ഇവിടുത്തെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം തുടരുന്നു.ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് എംബസി ഉയർന്ന മുൻഗണന നൽകുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എംബസിയുമായി സഹകരിക്കുന്ന അസോസിയേഷ നുകൾ, വിദഗ്ധ സമിതികൾ, സാംസ്കാരിക ഗ്രൂപ്പുകൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരോട് ഞാൻ നന്ദി പറയുന്നു.കുവൈറ്റിലെ എല്ലാ സുഹൃത്തുക്കൾക്കും തുടർച്ചയായ വിജയത്തിനും സന്തോഷത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു." ബഹു അംബാസിഡർ തുടർന്നു.

Advertisement
Next Article