അവ്യക്തമായ ഭാഷ: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബജറ്റില്‍ നിര്‍മല സീതാരാമന്റേത് അവ്യക്തമായ ഭാഷയാണെന്നും കൃത്യമായ കണക്കുകളില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. ബജറ്റ് പ്രസംഗം ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരുന്നു. കാര്യമായ വിവരങ്ങള്‍ ഇല്ലാത്തതാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റെന്നും തരൂര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇത്. കാര്യമായ പ്രഖ്യാപനങ്ങളൊന്നും അതിലുണ്ടായില്ല. കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്താതെ പ്രതീക്ഷ, ആത്മവിശ്വാസം എന്നിങ്ങനെ ചില വാക്കുകള്‍ മാത്രമാണ് ബജറ്റില്‍ പറയുന്നത്.
വ്യക്തമായ കണക്കുകള്‍ ഇല്ലാത്തത് ബജറ്റിനെ നിരാശമാക്കുന്നു. സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ബജറ്റിലെ18 ലക്ഷം കോടിയുടെ കമ്മി സര്‍ക്കാറിന്റെ കടമെടുപ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ ധനകമ്മി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു