Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അമ്പിളി ദിലി ഇനി ഓർമ്മ !

02:30 PM Dec 29, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ബുധനാഴ്ച കുവൈറ്റിൽ അന്തരിച്ച ശ്രിമതി അമ്പിളി ദിലി (54) യുടെ ഭൗതിക ദേഹം വ്യാഴാഴ്ച സബ മോർച്ചറിയിൽ ബന്ധു മിത്രാദികളുടെ അന്തിമോപചാരത്തിനും പ്രാർത്ഥനകൾക്കും ശേഷം ജസീറ എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച് സ്വദേശമായ ആലപ്പുഴയ്ക്ക് കൊണ്ടുപോയി . സാമൂഹിക സംസ്കരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചിരുന്ന ശ്രീമതി അമ്പളി ദിലിക്കു അന്തിമോപചാര മർപ്പിക്കുന്നതിനുവേണ്ടി അവസാന നിമിഷം പാലിയേറ്റീവ് കെയർ സെന്ററിലും വ്യാഴാഴ്ച സബാ മോർച്ചറിയിലും നൂറു കണക്കിന് പേരാണ് സന്നിഹിതരായിരുന്നത് . ഒഐസിസി, സാരഥി കുവൈറ്റ്, അജപാക്‌ , പാൽപക് തുടങ്ങിയ നിരവധി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിപുഷ്പചക്രങ്ങളും പൂകൂടുകളും അർപ്പിക്കപ്പെട്ടു.

Advertisement

ഇന്ന് വെള്ളിയാഴ്ച പുലർച്ചയോടെ ആലപ്പുഴ തത്തംപള്ളി ബിജുനിവാസിൽ എത്തിച്ച ഭൗതിക ദേഹം പൊതു ദർശനത്തിനു വെച്ച ശേഷം ഉപചാരങ്ങൾ പൂർത്തിയാക്കി മൂന്നു മണിയോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം അടക്കം ചെയ്തു. കുവൈറ്റിൽ അൽമീർ ടെക്നിക്കൽ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനും അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ ശ്രീ ദിലി പാലക്കാട് ന്റെ സഹധർമ്മിണിയായിരുന്നു ശ്രീമതി അമ്പിളി.

Advertisement
Next Article