അമേരിക്കന്‍ ഗായകനും നടനുമായ ക്രിസ് ക്രിസ്റ്റൊഫേഴ്‌സണ്‍ അന്തരിച്ചു
വാഷിംങ്ടണ്‍: അമേരിക്കന്‍ ഗായകനും നാടന്‍ സംഗീതജ്ഞനും നടനുമായ ക്രിസ് ക്രിസ്റ്റൊഫേഴ്‌സണ്‍ 88-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വക്താവ് എബി മക്ഫാര്‍ലാന്‍ഡാണ് ക്രിസിന്റെ മരണം അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. സംഗീതത്തിലെ അദ്ദേഹത്തിന്റെ സാഹിത്യ സമ്പുഷ്ടവും ലളിതമായി സംവദിക്കുന്നതുമായ രചനകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ആഴവും പ്രതിബദ്ധതയും കൊണ്ട് നാടന്‍ സംഗീതത്തെ അദ്ദേഹം സന്നിവേശിപ്പിച്ചു. അഭിനയരംഗത്ത് വിജയകരമായ ജീവിതം നയിച്ചു.
അല്‍ ഗ്രീന്‍, ഗ്രേറ്റ്ഫുള്‍ ഡെഡ്, മൈക്കല്‍ ബബിള്‍, ഗ്ലാഡിസ് നൈറ്റ് ആന്‍ഡ് പിപ്‌സ് എന്നിവയാണ് ക്രിസ്റ്റൊഫേഴ്‌സന്റെ ഗാനങ്ങളില്‍ ശ്രദ്ധേയമായത്. 'ഫോര്‍ ദ ഗുഡ് ടൈംസ്' എന്ന ബല്ലാഡിലൂടെയാണ് ഗാനരചയിതാവ് എന്ന നിലയില്‍ ക്രിസ്റ്റോഫേഴ്‌സന്റെ മുന്നേറ്റം. അദ്ദേഹത്തിന്റെ 'സണ്‍ഡേ മോര്‍ണിംഗ് കമിംഗ് ഡൗണ്‍' ആരാധക ഹൃദയങ്ങളെ കീഴടക്കി. ക്രിസ്റ്റൊഫേഴ്‌സന്റെ കൃതികള്‍ സ്വാതന്ത്ര്യത്തിന്റെയും പ്രതിബദ്ധതയുടെയും, അന്യവല്‍ക്കരണത്തിന്റെയും ആഗ്രഹത്തിന്റെയും ഇരുട്ടും വെളിച്ചവും പര്യവേക്ഷണം ചെയ്തു. മികച്ച നാടോടി ഗാനത്തിനുള്ള മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടി.
1936 ജൂണ്‍ 22ന് ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ ക്രിസ്റ്റൊഫേഴ്‌സണ്‍ ജനിച്ചു. മേരി ആന്‍ (ആഷ്ബ്രൂക്ക്), ലാര്‍സ് ഹെന്റി ക്രിസ്റ്റോഫര്‍സണ്‍ എന്നിവരുടെ മൂന്ന് മക്കളില്‍ മൂത്തവനായിരുന്നു. വ്യോമസേനയിലെ മേജര്‍ ജനറലായിരുന്ന പിതാവ് സൈനിക ജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും തന്റെ ജീവിതവഴി സംഗീതത്തിലും അഭിനയത്തിലും കണ്ടെത്തുകയായിരുന്നു.