Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണം'; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

03:46 PM Dec 19, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ഭരണഘടനാ ശില്‍പി ഡോ. ബിംറാവു അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം. പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ ഭരണകക്ഷി എം.പിമാർ കയ്യേറ്റത്തിന് ശ്രമിച്ചത് പാർലമെന്റ് വളപ്പിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പയ്യൻ ശ്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ച് രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പിൽ അസാധാരണ രംഗങ്ങളാണ് ഉണ്ടായത്.

Advertisement

നീല വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാർ ബി.ജെ.പി പ്രതിഷേധത്തിന് സമീപം എത്തിയതിന് പിന്നാലെയാണ് ഉന്തും തള്ളും ഉണ്ടായത്.

അതേസമയം സഭയ്ക്കകത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു.
പാർലമെന്റ് മന്ദിരത്തിന് മുകളില്‍ കയറിയാണ് പ്രതിപക്ഷം പ്രതിഷേധപ്രകടനം നടത്തിയത്. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

Tags :
featurednational
Advertisement
Next Article