അമീബിക് മസ്തിഷ്കജ്വരം; ജർമനിയിൽ നിന്ന് മരുന്നെത്തിച്ചു
12:05 PM Jul 05, 2024 IST | ലേഖകന്‍
Advertisement
Advertisement
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ഭീതിപടർത്തുമ്പോൾ ആശ്വാസത്തിന്റെ നേർകണികയുമായി ഒരു വാർത്തകൂടി പുറത്തുവരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സിക്കാൻ ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിൻ എന്ന മരുന്നാണ് എത്തിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയിൽ മരിച്ച മൃദുലിന് ഈ മരുന്ന് നൽകിയെങ്കിലും രോഗം കൂടിയതിനാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. അതെസമയം നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.