Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹൃദയം സൂക്ഷിക്കാൻ ഒരു ആപ്പ്; അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ വേറിട്ട സ്റ്റാർട്ടപ്പുമായി മലയാളി യുവാക്കൾ

06:23 PM Jan 24, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: വ്യായാമങ്ങളിലും കളികളിലുമേർപ്പെടുന്ന ചെറുപ്പക്കാർ തങ്ങളുടെ ആരോഗ്യവും ജീവനും സേഫ് ആണെന്ന് ഉറപ്പിക്കാൻ വരട്ടെ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പിക്കൂ. വ്യായാമം മുടക്കമില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരിൽ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് പുതിയ ആശങ്കയായി മാറിയിരിക്കുകയാണല്ലോ. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ഒരു ഫിറ്റ്നെസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ പ്രീജിത്ത് എസ്.പിയും അലക്സ ജോസഫും. മദ്രാസ് ഐഐടിയുടെ സഹായത്തോടെ വികസിപ്പിച്ച വേറിട്ട ഫിറ്റ്നെസ് ആപ്പായ നെട്രിൻ കായിക പ്രേമികൾക്കായി ഇവർ പരിചയപ്പെടുത്തുകയാണ് രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്ന സ്പോർട്സ് എക്സ്പോയിൽ.

Advertisement

ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും പരിപാലിക്കാനും ഈ ആപ്പ് സഹായിക്കുന്നു. ആപ്പിൻ്റെ ഭാഗമായുള്ള വിയറബിൾ ഡിവൈസ് ശരീരത്തിൽ ഘടിപ്പിച്ചാണ് ഈ ആപ്പ് ഇസിജി ഡേറ്റ ശേഖരിക്കുന്നത്. ഈ വിവരത്തെ അടിസ്ഥാനമാക്കി നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യനില വിലയിരുത്താൻ കഴിയും. ഒരു കോച്ചിന്റെ അല്ലെങ്കിൽ ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിച്ച് നമ്മുടെ വ്യായാമം അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം.

വിയറബിൾ ടെക്‌നോളജിയിലും ഹ്യൂമൻ ഫിസിയോളജിയിലും ഒമ്പത് വർഷത്തിലേറെ നീണ്ട ഗവേഷണത്തിനു ശേഷമാണ് ഇരുവരും ഇവ സംയോജിപ്പിച്ചുള്ള നെട്രിൻ ആപ്പിൻ്റെ ആശയവുമായി വരുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ അത്‌ലറ്റുകളെ ലക്ഷ്യമിട്ട് നിർമിച്ചതാണെങ്കിലും പിന്നീട് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലേക്ക് ആപ്പ് പരിഷ്ക്കരിച്ചു.

ദൈനംദിനം ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യ നിലവാരത്തിലേക്ക് ഉയർത്താൻ ഈ ആപ്പ് സഹായിക്കും. “ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ, പ്രമേഹം തുടങ്ങിയ ഏറ്റവും സാധാരണമായ ജീവിതശൈലി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ലോകത്തിലെ ആദ്യ ടെക് എനേബിൾഡ് ഗൈഡഡ് ട്രെയിനിംഗ് പ്ലാറ്റ്‌ഫോമാണ് നെട്രിൻ ഹാർട്ട്‌കോർ. ജനറിക് ആരോഗ്യ ആപ്പുകൾ നൽകുന്ന പോലെയുള്ള വിവരങ്ങൾ അല്ല നെട്രിൻ നൽകുന്നത്. ഒരു വ്യക്തിയുടെ തനതായ ശരീരശാസ്ത്രം, ലക്ഷ്യങ്ങൾ, വിപുലമായ ഇസിജി സെൻസറുകളിൽ നിന്നുള്ള തത്സമയ ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയുളള വ്യായാമരീതികൾ ഒരു കോച്ചിൻ്റെ സഹായത്തോടെ ഒരോർത്തർക്കും നൽകുന്നു,” ഈ യുവസംരംഭകർ പറയുന്നു.

തിരക്കേറിയ ജീവിത സാഹചര്യത്തിൽ വ്യായാമത്തിന് സമയം ലഭിക്കാത്തവർക്ക് അവരുടെ ദിനചര്യകളെ ക്രമീകരിച്ച് വ്യായാമം ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രതിദിന ഫീഡ്‌ബാക്ക് നൽകുകയും ചെയ്യുന്ന സംവിധാനം ആപ്പിലുണ്ട്. “ഹൃദയാരോഗ്യത്തിന് മുൻഗണന നൽകുന്ന സുസ്ഥിര ഫിറ്റ്‌നസ് ജീവിതശൈലി കെട്ടിപ്പടുക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് നെട്രിനിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ഹൃദയമാണ് ശാരീരികക്ഷമതയുടെ അടിത്തറയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഡേറ്റ അധിഷ്ഠിത രീതികകളിലുടെ ഇത് നേടാൻ ഈ ആപ്പ് ഒരോരുത്തരേയും സഹായിക്കുന്നു,” അവർ പറഞ്ഞു.

Tags :
Business
Advertisement
Next Article