For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വോട്ടർമാർക്ക് തങ്ങളുടെ പോളിങ് ബൂത്ത് അറിയാൻ ഇനി എളുപ്പവഴി

11:03 AM Mar 26, 2024 IST | ലേഖകന്‍
വോട്ടർമാർക്ക് തങ്ങളുടെ പോളിങ് ബൂത്ത് അറിയാൻ ഇനി എളുപ്പവഴി
Advertisement
Advertisement

തിരുവനന്തപുരം: വോട്ടർമാർക്ക് തങ്ങളുടെ പോളിങ്ബൂത്ത് ഏതാണ് എന്നറിയാനുള്ള എളുപ്പവഴി ഒരുക്കി ഇലക്ഷൻ കമ്മീഷൻ. electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തങ്ങളുടെ ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും. വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേര്, ജനനത്തീയതി, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാൻ സാദിക്കും. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നൽകിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ കൂടതൽ ലഭ്യമാകും.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.