Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷാഫി പറമ്പിലിന് വൈകാരിക യാത്രയയപ്പ്; കണ്ണീരണിഞ്ഞും ചേർത്തുപിടിച്ചും നാട്ടുകാരും പ്രവർത്തകരും

03:19 PM Mar 10, 2024 IST | Online Desk
Advertisement

പാലക്കാട്‌: ഷാഫി പറമ്പിൽ എംഎൽഎക്ക് വൈകാരിക യാത്രയപ്പ് നൽകി പാലക്കാട്ടെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും. കണ്ണീരോടെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചും ആലിംഗനം ചെയ്തും വൈകാരിക രംഗങ്ങളോടെയാണ് പാലക്കാട്ടെ എംഎൽഎ ഓഫീസ് പരിസരത്ത്‌ നിന്നും ഷാഫിയെ യാത്രയാക്കിയത്. ഷാഫി പറമ്പിലിനും കണ്ണീരടക്കാനായില്ല. വൈകാരികമായിട്ടായിരുന്നു പാലക്കാട്ടുനിന്നുള്ള യാത്രയ്ക്ക് മുമ്പ് ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചതും.

Advertisement

"മക്കൾ ജോലിക്ക് പോകുമ്പോൾ എല്ലാ മാതാപിതാക്കൾക്കും വിഷമം ഉണ്ടാകും അതുപോലെതന്നെ ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട ഷാഫി വടകരയിൽ പോയി ജയിച്ചു വരാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും, ഷാഫിക്ക് എപ്പോൾ വേണമെങ്കിലും പാലക്കാട്ടേക്ക് വരാം ഷാഫിയുടെ വീടാണ് പാലക്കാട്" എന്നായിരുന്നു നാട്ടുകാരുടെയും പ്രതികരണം.

Tags :
keralaPolitics
Advertisement
Next Article