Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു പ്രദേശത്തെ അപമാനിക്കുന്ന പ്രസ്‌താവന; പിണറായിക്കെതിരെ മുസ്ലിം ലീഗ്

06:47 PM Sep 30, 2024 IST | Online Desk
Advertisement

മലപ്പുറം: മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം.എ. സലാം. മുഖ്യമന്ത്രി കള്ളപ്രചാരവേല നടത്തുകയാണ്. ഈ നീക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനാണ്. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 150 കിലോ സ്വർണവും കോടികളുടെ ഹവാല പണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിൽ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സലാം. ഏത്ര രാജ്യദ്രോഹ കേസുകൾ മലപ്പുറത്ത് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും സലാം ആവശ്യപ്പെട്ടു. ഏത്ര കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏത പേരെ ശിക്ഷിച്ചിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പറ്റുമോ. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുണ്ടോയെന്നും സലാം ചോദിച്ചു.

Advertisement

മലപ്പുറം ജില്ലയിൽ ചെയ്‌തുവെന്ന് പറയുന്നത് കരിപ്പുർ വിമാനത്താവളം അവിടെ ആയതു കൊണ്ടാകാം. ആവിമാനത്താവളത്തിലൂടെ വരുന്ന സ്വർണത്തെ കുറിച്ചായിരിക്കാം. അവിടെ പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് സംവിധാനം ഉപയോഗിച്ച് സ്വർണം കടത്തിയിട്ട് ആരെയെങ്കിലും പിടിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു പ്രദേശത്തെ അപമാനിക്കുന്ന് പ്രസ്‌താവനയുമായി വന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി ഇത്രയും വൃത്തികേടിലേക്ക് പോകാൻ പാടില്ല. മുഖ്യമന്ത്രി തറ നേതാവിൽ നിന്നും അൽപമെങ്കിലും ഉയരാൻ ശ്രമിക്കേണ്ടേ. ഇന്ന് പറഞ്ഞത് ഏറ്റവും രൂക്ഷമായ പ്രസ്താവനയാണ്.

മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷിയിലെ ഒരു എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. ആ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചിട്ടാണ് മുഖ്യമന്ത്രി രക്ഷപ്പെടേണ്ടത്. അല്ലാതെ മറ്റാരുടെയെങ്കിലും പേരിൽ ആരോപണം ഉന്നയിച്ചിട്ടല്ല. അൻവറിൻ്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയട്ടേയെന്നും സലാം പറഞ്ഞു.അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് മലപ്പുറം ജില്ലക്കാരുടെ പേരിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെ ന്നും സലാം കൂട്ടിച്ചേർത്തു.

Tags :
featuredkeralaPolitics
Advertisement
Next Article