Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അനന്തുവിൻ്റെ സംസ്കാരം ഇന്ന്; വിഴിഞ്ഞം തുറമുഖത്ത് പ്രതിഷേധം

11:04 AM Mar 20, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ല് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന് നടക്കും. കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. 11 മണിക്കാണ് സംസ്കാരം. വിഴിഞ്ഞം മുക്കോല സ്വദേശിയും നിംസ് കോളേജിൽ നാലാം വർഷ ബിഡിഎസ്
വിദ്യാർത്ഥിയുമായിരുന്നു മരിച്ച അനന്തു.

Advertisement

അനന്തുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. തുറമുഖത്തിനകത്തേക്കുള്ള പാതയിൽ കയറുകെട്ടി ​ഗതാ​ഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഇൻ്റ‍ർനാഷ്നൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ നടത്തിക്കൊണ്ടിരിക്കുകയാണ്.

തുറുമുഖ നിർമ്മാണത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് നിർദേശവും നൽകിയിരുന്നു.

Tags :
featuredkeralanews
Advertisement
Next Article