Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടാനക്കു പിന്നാലെ കടുവയും ; പ്രതിഷേധവുമായി നാട്ടുകാര്‍

11:36 AM Feb 14, 2024 IST | ലേഖകന്‍
Advertisement

വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. ജനവാസമേഖലയിൽ കടുവ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisement

രാവിലെ ആറരയോടെയാണ് സംഭവം. പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തിൽ ലിസിയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേ​ഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ബേലൂർ മ​ഗ്ന കയറിപ്പോയതും ഇതേ മലമുകളിലേക്കായിരുന്നു. ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും എത്തിയതിന്റെ ഭീതിയിലാണ് ജനങ്ങൾ.

Tags :
featuredkerala
Advertisement
Next Article