പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി
അമരാവതി: പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് പങ്കാളികളെ തിരഞ്ഞെടുക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലില്‍ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി.
നരസിപട്ടണത്തെ പിതാവിന്റെ വസതിയില്‍ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതിയുടെ ഹര്‍ജി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി മൊഴി നല്‍കി. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കള്‍ക്ക് നേരെയുള്ള പരാതി പിന്‍വലിക്കാമെന്നും സമ്മതിച്ചു. മകളുടെ ബന്ധത്തിലും, ഇഷ്ടത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ആര്‍ രഘുനന്ദന്‍ റാവുവും കെ മഹേശ്വര റാവുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.