For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ; ഇനി ഫോൺ തന്നെ കാർ കീ ആക്കാം

12:08 PM Mar 20, 2024 IST | ലേഖകന്‍
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ  ഇനി ഫോൺ തന്നെ കാർ കീ ആക്കാം
Advertisement
Advertisement

സ്മാർട്ട്‌ഫോണുകൾ മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൻ്റെ കൂടുതൽ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് സ്‌മാർട്ട്‌ഫോൺ കൂടുതൽ കരുത്താർജ്ജിക്കുന്നു. സ്‌മാർട്ട്‌ഫോണുകൾ പോലെ വാഹനങ്ങളോടും താല്പരിയമുള്ളവരും ധാരാളമാണ്. വാഹന പ്രേമികൾക്കും സാങ്കേതിക പ്രേമികൾക്കും ഒരുപോലെ താൽപ്പര്യമുള്ള ഒരു സാങ്കേതികവിദ്യ ഇപ്പോൾ സ്‌മാർട്ട്‌ഫോണുകളിൽ ജനപ്രീതിനേടിക്കൊണ്ടിരിക്കുകയാണ്.
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ എന്ന സഖേദികവിദ്യയിലൂടെ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ തന്നെ ഒരു കാർ കീ ആയി ഉപയോഗിക്കാം എന്നതാണ്. അൾട്രാ വൈഡ് ബാൻഡ് (യുഡബ്ല്യുബി) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ കാർ കീ പ്രവർത്തിക്കുന്നത്.

കൂടുതല്‍ കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് നല്‍കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് യുഡബ്ല്യുബി. ഇതോടൊപ്പം ബ്ലൂടൂത്ത് ലോ എനർജി (ബി എൽ ഇ) എന്ന ടെക്നോളജിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റല്‍ കാർ കീ എന്ന ആശയം സാധ്യമാക്കിയിരിക്കുന്നത്. അനുയോജ്യമായ കാറും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാനും പ്രവർത്തനങ്ങൾ നിർവഹിക്കാനും ഇതിലുടെ സാദിക്കും.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.