For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സുരേഷ് ഗോപി ലൂര്‍ദ് പള്ളിയുടെ മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ചെയ്യേണ്ടതെന്ന് അനില്‍ അക്കരെ

12:24 PM Mar 05, 2024 IST | Online Desk
സുരേഷ് ഗോപി ലൂര്‍ദ് പള്ളിയുടെ മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ചെയ്യേണ്ടതെന്ന് അനില്‍ അക്കരെ
Advertisement

തൃശൂര്‍: തൃശൂരിലെ ബിജെപിയുടെ ലോക്‌സഭ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കരെ. ആദ്യം ലൂര്‍ദ് പള്ളിയുടെ മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ചെയ്യേണ്ടതെന്ന് അനില്‍ അക്കരെ പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പിനായി തൃശൂരില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേക്ക് ഇറങ്ങുകയാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Advertisement

സുരേഷ് ഗോപി നടത്തേണ്ടത് റോഡ് ഷോ അല്ല. തൃശൂരിലെത്തിയാല്‍ ട്രെയിനിറങ്ങി മുട്ടിലിഴഞ്ഞ് ലൂര്‍ദിന് മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം, അത്ര വലിയ തട്ടിപ്പാണ് ചെയ്തിട്ടുള്ളത്'. ഫേസ്ബുക്കിലൂടെയാണ് അനില്‍ അക്കരെ ഇക്കാര്യം പറഞ്ഞത്.

Author Image

Online Desk

View all posts

Advertisement

.