Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി കുറ്റപത്രവുമായി ബന്ധപ്പെട്ട് സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര

05:43 PM Nov 03, 2023 IST | Veekshanam
Advertisement

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, ഈ വിഷയത്തില്‍ സിപിഎമ്മിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.ഇഡി മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ കള്ളപ്പരാതിയെന്ന് കരുതുന്നുണ്ടോ എന്നും അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി കുറ്റപത്രവുമായി ബന്ധപ്പെട്ട് സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര. ഒന്നാം ഘട്ട കുറ്റപത്രം അംഗീകരിക്കുന്നുവോ, പ്രതികളായ സി.കെ. ചന്ദ്രനെയും അരവിന്ദാക്ഷനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അനിൽ അക്കര ഉന്നയിച്ചത്.

Advertisement

അനിൽ അക്കരയുടെ കുറിപ്പ് പൂർണ്ണരൂപം

സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയിയോട്
മൂന്ന് ചോദ്യങ്ങൾ,
1)നിങ്ങൾ ഈ ഒന്നാംഘട്ടകുറ്റപത്രത്തെ
അഗീകരിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത
കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ,
പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?
2)കരുവന്നൂർ കൊള്ളക്കേസിലെ കുറ്റപത്രത്തിൽ പ്രതികൾക്കും ഉന്നത സിപിഎം നേതാക്കൾക്കെതിരായി
മൊഴി നൽകിയിട്ടതായി പറയെപെടുന്ന
തൃശ്ശൂർ കോർപറേഷൻ കൗൺസിലർ
അനൂപ്‌ കാട,
വടക്കാഞ്ചേരി നഗരസഭ കൗൺസിലർ
മധു അമ്പലപുരം,സിപിഎം മുതിർന്ന നേതാവ്സി കെ ചന്ദ്രൻ
എന്നിവരുടെ മൊഴികൾ സിപിഎം അംഗീകരിക്കുന്നുണ്ടോ?
3)അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പോലിസ് കേസെടുക്കാത്ത
സാഹചര്യത്തിൽ അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ സിപിഎം കരുതുന്നുണ്ടോ?

Tags :
kerala
Advertisement
Next Article