For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ജഡ്ജ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൾ, കോടതി മാറ്റണമെന്ന് അനിൽ അക്കര

06:31 PM Aug 30, 2024 IST | Online Desk
മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ജഡ്ജ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൾ  കോടതി മാറ്റണമെന്ന് അനിൽ അക്കര
Advertisement

തൃശ്ശൂര്‍: ലൈംഗിക പീഡനക്കേസിൽ സിപിഎം എംഎൽഎയും നടനുമായ മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ് അനിൽ അക്കര. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളായ ഹണി എം വർഗ്ഗീസ് മുൻപ് പഞ്ചായത്ത് ടെരെഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുമായ ബന്ധപ്പെട്ട് ആരോപണ വിധേയ ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നും അനില്‍ അക്കര വ്യക്തമാക്കി.

Advertisement

കത്തിന്‍റെ പൂര്‍ണരൂപം..

'നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയയായ എറണാകുളം സ്പെഷ്യൽ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ മുകേഷ് എം എൽ എ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്‍റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ജഡ്‌ജ്‌ ഹണി എം വർഗ്ഗീസ് ഈ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പടിക്കുന്നതും നീതിപൂർവ്വമാകില്ല.ആയതിനാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എം എൽ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂർവമായ ഉത്തരവ് ഉണ്ടാകാൻ താല്പര്യപെടുന്നു '

Tags :
Author Image

Online Desk

View all posts

Advertisement

.