സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം
10:57 AM Apr 04, 2024 IST | Online Desk
Advertisement
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ ടി ടി ഇ യുടെ കണ്ണിന് സമീപം പരിക്കേറ്റു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി മാത്രമല്ല ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് അടിച്ചത്. ഇതിന് പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്.
Advertisement