Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

10:53 AM Aug 10, 2024 IST | ലേഖകന്‍
Advertisement
Advertisement

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയർന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,445 രൂപയിലും പവന് 160 രൂപ ഉയര്‍ന്ന് 51,560 രൂപയിലുമാണ് വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,330 രൂപയുമായി. അതെസമയം ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്‍ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്. ഇന്നലെ 0.16 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2,431.14 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. യു.എസിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയുള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്.

Tags :
Businesskeralanews
Advertisement
Next Article