Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്; മുൻ ഡിഎംഒ എൻ രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

05:43 PM Dec 27, 2024 IST | Online Desk
Advertisement

കോഴിക്കോട്: കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ ട്വിസ്റ്റ്. ഡിഎംഒ സ്ഥാനത്ത് മുൻ ഡിഎംഒ എൻ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജനുവരി 9 ന് ഹർജി വീണ്ടും പരി​ഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. ​രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു. ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ 9 നാണ് ആരോ​ഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഹൈക്കോടതി സ്റ്റേ വന്നതോടെ 7 പേരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സ്ഥലം മാറ്റത്തിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഉദ്യോഗസ്ഥർ തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡിഎംഒ മാരെ സ്ഥലം മാറ്റിയത്. മറ്റ് മൂന്നിടങ്ങളിലായി ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു. ഇത് താൽക്കാലികമായി സർക്കാർ മരവിപ്പിക്കും. ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ കേട്ടതിനു ശേഷം സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനം എടുക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉദ്യോഗസ്ഥർക്ക് നൽകും.

Advertisement

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി മൂന്ന് ദിവസം ഓഫീസിലെ കാബിനിലിരുന്നത്. സ്ഥലംമാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.

കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായാണ് ഡിസംബര്‍ ആദ്യം സ്ഥലം മാറ്റിയത്ദിവസമാണ് ഒരേ പദവിക്ക് അവകാശവാദം ഉന്നയിച്ച് രണ്ട് ഉദ്യോഗസ്ഥർ വന്നതോടെയാണ് കോഴിക്കോട് ഡി എംഒ ഓഫിസിൽ ‘അയാൾ കഥ എഴുതുകയാണ്’ സിനിമയെ വെല്ലുന്ന കസേരക്കളി നടന്നത്.
ഡിഎംഒയായി സ്ഥലം മാറിയെത്തിയ ഡോ. ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാൻ നിലവിലെ ജില്ലാ മെഡിക്കൽ ഓഫീസർ എൻ. രാജേന്ദ്രൻ തയ്യാറാവാതിരുന്നതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.തർക്കം മുറുകിയതോടെ ആരാണ് ഡിഎംഒ എന്നറിയാതെ ജീവനക്കാരും വെട്ടിലായി. ജില്ലാ മെഡിക്കൽ ഓഫിർസമാരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം കോഴിക്കോട് ഡിഎംഒ ഡോ.എൻ. രാജേന്ദ്രനെ തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായി നിയമിച്ചിരുന്നു. പകരം ഏറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോടും നിയമിച്ചു

ഡിസംബർ 10 നാണ് ജില്ലയിലെ പുതിയ ഡിഎംഒയായി ഡോ. ആശാദേവി ചുമതലയേറ്റെടുത്തത്. അന്നുതന്നുന്നെ ഡോ. എൻ. രാജേന്ദ്രൻ റിലീവ് ചെയ്തിരുന്നു. തുടർന്ന് ഡിസംബർ 12ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് സ്ഥലം മാറ്റത്തിൽ സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ വീണ്ടും ഡിഎംഒയായി ചാർജെടുത്തു. ഇന്നലെ സ്ഥലംമാറ്റത്തിലെ സ്‌റ്റേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നീക്കം ചെയ്തു‌. തുടർന്ന് വീണ്ടും ചാർജെടുക്കാനായി ഡോ. ആശാദേവി ഓഫീസിലെത്തിയതോടെ സ്ഥാനത്തുനിന്നും മാറാൻ ഡോ. രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ മൂന്ന് മണിക്കുറോളം സമയം രണ്ട് പേരും ഒരേ കാബിനിൽ തുടർന്നു.ഇതോടെ ഓഫീസിലെ ജീവനക്കാരും ആശയക്കുഴപ്പത്തിലായി. സ്ഥലംമാറ്റ ഉത്തരവിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഡോക്ടർ രാജേന്ദ്രനും സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് ഡോ. ആശാദേവിയും നിലപാടെടുക്കുകയായിരുന്നു . മോഹൻലാൽ നായയകനായി അഭിനയിച്ച ‘അയാൾ അയാൾ കഥ എഴുതുകയാണ് സിനിമയിൽ തഹസിൽദാർ പദവി ക്കുവേണ്ടിയാണ് തർക്കം നടന്നതിന് ഓർമിപ്പിക്കും വിധമാണ് ഡിഎംഒ ഓഫീസിൽ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾ.

Tags :
kerala
Advertisement
Next Article