Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി: സിപിഐ

10:56 AM Jul 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സർക്കാരിന്റെ ഭരണ വിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം. അതുകൂടാതെ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായി. കാലങ്ങളായി ഉണ്ടായിരുന്ന ഈഴവ വോട്ടുകൾ നഷ്ടമാവുകയും നായർ ക്രൈസ്തവ വോട്ട് കുറഞ്ഞതും പരാജയത്തിന് കാരണമായി. ജില്ലാ തല കമ്മിറ്റികളിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന അവലോകന റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിച്ചില്ല. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും.

Advertisement

Tags :
featuredkeralanewsPolitics
Advertisement
Next Article