Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭരണ വിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല, പാലക്കാട് ബിജെപിയുടെ തകർച്ച: കെ മുരളീധരൻ

12:16 PM Nov 23, 2024 IST | Online Desk
Advertisement

പരസ്യത്തിലൂടെയും ട്രോളി വിവാദത്തിലൂടെയും പാലക്കാട് യുഡിഎഫിന് അനുകൂലമാക്കി. നഗരസഭയിൽ, ബിജെപിക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടായിരുന്ന മേഖലകളിൽ പോലും ഇത്തവണ യുഡിഎഫ് വോട്ട് ഉയർത്തി. ഒരു സ്ഥാനാർത്ഥി തന്നെ തുടർച്ചയായി പാൽ സൊസൈറ്റി മുതൽ നിയമസഭയിൽ പോലും മത്സരിക്കുന്നത് അവരുടെ തന്നെ പാർട്ടികളിൽ പോലും അസംതൃപ്തി ഉളവാക്കുന്ന കാര്യമാണ്. അത് യുഡിഎഫിന് ഗുണം ചെയ്തു. അനാവശ്യമായ പരസ്യ പ്രചരണങ്ങൾ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെന്നും കെ മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ എന്ത് സംഭവിച്ചുവെന്ന് വിലയിരുത്തലുകൾ ഉണ്ടാകും. എന്നാൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയാൻ കഴിയില്ല. എപ്പോഴും ഭരണവിരുദ്ധ വികാരം വോട്ടായി മാറണമെന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മികച്ച ലീഡാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ ഉയർത്തിയിരിക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article