ആന്റണി രാജുവും തേവർകോവിലും രാജി വച്ചു
10:09 AM Dec 24, 2023 IST | ലേഖകന്
Advertisement
തിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഇന്ന് രാജിവെക്കും. മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി ഉടൻ മുഖ്യമന്ത്രിയെ കാണും. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
Advertisement
നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി ഉടൻ മുഖ്യമന്ത്രിയെ കാണും. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.