Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തുരുത്തിശ്ശേരി അമ്പലനടയിൽ മിനിമാസ്റ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് അൻവർ സാദത്ത് എംഎൽഎ

01:31 PM Dec 09, 2024 IST | Online Desk
Advertisement

നെടുമ്പാശ്ശേരി: അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നെടുമ്പാശ്ശേരി പഞ്ചായത്ത് 13-ാം വാർഡ് തുരുത്തിശ്ശേരി അമ്പലനടയിൽ സ്ഥാപിച്ച മിനിമാസ്റ്റിന്റെ സ്വിച്ച് ഓൺ കർമ്മം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.വി കുഞ്ഞ് സ്വാഗതം പറയുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി, മെമ്പർമാരായ ബിജി സുരേഷ്, ജെസ്സി ജോർജ്ജ്, പി.ഡി തോമസ്, എൻ.എസ് അർച്ചന, ജോബി നെൽക്കര, ബീന ഷിബു, കൂടാതെ പി.ജെ ജോയ്, എ.കെ ധനേഷ്, ടി എ ചന്ദ്രൻ എന്നിവർ ആശംസകൾ പറയുകയും ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ, റെസിഡന്റൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement

Tags :
news
Advertisement
Next Article