For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അൻവറിന്റെ വെളിപ്പെടുത്തൽ, പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നത്; വിഡി സതീശൻ

04:07 PM Sep 01, 2024 IST | Online Desk
അൻവറിന്റെ വെളിപ്പെടുത്തൽ  പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നത്  വിഡി സതീശൻ
Advertisement

കൊച്ചി: പ്രതിപക്ഷം സഭയിലും പുറത്തുമായി ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി ശരിവെക്കുന്നതാണ് പി വി അൻവർ എംഎല്‍എയുടെ വെളിപ്പെടുത്തലുകലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും വി ഡി സതീശൻ പറഞ്ഞു. ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലായി ഇപ്പോള്‍ മുഖ്യമന്തിയുടെ ഓഫീസ്. യുഡിഎഫ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സ്വർണക്കടത്ത് പൊട്ടിക്കൽ സംഘങ്ങളുമായി സിഎമ്മിന്‍റെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. അജിത്കുമാർ തൃശൂർ പൂരം കലത്തിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണകക്ഷി എംഎൽഎ തന്നെ അത് പറയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

പി വി അൻവറിനെ സി പി എമ്മിന് പേടിയാണ്. അതുകൊണ്ടല്ലേ അൻവറിനെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തില്‍ പാർട്ടി സെക്രട്ടറിക്ക് മൗനമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദം ആരെന്ന് ഇപ്പോൾ മനസിലായല്ലോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.