എപിപി അനീഷ്യയുടെ ആത്മഹത്യ; ആരോപണ വിധേയരായ രണ്ട് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പരവൂർ മുൻസിഫ് മജിസ്ട്രേ റ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് പേർക്ക് സസ്പെൻഷൻ. കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാ സ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ. ആർ. ശ്യാംകൃഷ്ണ എന്നി വരെയാണ് സസ്പെൻഡ് ചെയ്തത്.
ആരോപണ വിധേയരായ രണ്ടുപേരെ അന്വേഷ ണവിധേയമായി സസ്പെൻഡ് ചെയ്തതായി മു ഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിക്കുകയായിരുന്നു.
കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനും കൈമാറി. അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനീ ഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയി ലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും. വകുപ്പുതല അന്വേഷണത്തിന് പ്രോസിക്യൂഷ ൻ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെ ന്നും മുഖ്യമന്ത്രി പറഞ്ഞു.