Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആപ്പിള്‍ ഇലക്ട്രിക് കാര്‍ പ്രൊജക്റ്റായ ടൈറ്റന്‍ റദ്ദാക്കുന്നു

03:36 PM Feb 28, 2024 IST | Online Desk
Advertisement

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ ആപ്പിള്‍ 2014ല്‍ അവതരിപ്പിച്ച പ്രോജക്റ്റ് ടൈറ്റന്‍ എന്ന പേരിലുള്ള ഇലക്ട്രിക് കാര്‍ പദ്ധതി ഉപേക്ഷിക്കുന്നു. പ്രോജക്റ്റ് ടൈറ്റനില്‍ ബില്യന്‍ കണക്കിന് ഡോളറാണ് ആപ്പിള്‍ നിക്ഷേപിച്ചിരുന്നത്. ഇ.വി. കാര്‍ പദ്ധതി ടൈറ്റന്‍ നിര്‍ത്തലാക്കാനുള്ള കമ്പനിയുടെ തീരുമാനം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് വില്യംസും വൈസ് പ്രസിഡന്റ് കെവിന്‍ ലിഞ്ചും ചൊവ്വാഴ്ച അപ്രതീക്ഷിതമായി വെളിപ്പെടുത്തുകയായിരുന്നു.

Advertisement

ഏകദേശം 2,000 പ്രോജക്റ്റ് ജീവനക്കാരെ തീരുമാനം അമ്പരപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈറ്റന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തോട് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് എക്സില്‍ ഒരു സല്യൂട്ട് ഇമോജിയും സിഗരറ്റും പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്.

സമീപ മാസങ്ങളില്‍ മന്ദഗതിയിലുള്ള വളര്‍ച്ച അനുഭവിക്കുന്ന ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ടാണ് തീരുമാനം എന്നാണ് കരുതപ്പെടുന്നത്. ഡിമാന്‍ഡ്, ഉയര്‍ന്ന പലിശ നിരക്കുകള്‍, വര്‍ദ്ധിച്ചുവരുന്ന മത്സരം എന്നിവയെക്കുറിച്ച് ഇ.വി ഭീമനായ ടെസ്ലയും കഴിഞ്ഞ മാസങ്ങളില്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു.

Advertisement
Next Article