Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അജിത്കുമാറിനെതിരെ ഉചിത നടപടിയെടുക്കാം; ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാരിനോട് ശുപാർശ

07:20 PM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ സമർപ്പിച്ച എഡിജിപി അജിത്കുമാറിനെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാർശ. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ അഭിപ്രായം പറയുന്നില്ലെന്നും പി.വി അൻവറിന്റെ ആരോപണങ്ങളിൽ തെളിവുകളുടെ പിൻബലമില്ലെന്നും റിപ്പോർട്ടിലുണ്ട്.
കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് സ്വർണക്കടത്ത് വിവരങ്ങൾ മുൻ മലപ്പുറം എസ്പി സുജിത്ദാസ് ശേഖരിച്ചുവെന്നും വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി പുറത്തിറങ്ങിയ ഇവരെ പൊലീസ് സംഘം പിടികൂടി, സ്വർണത്തിന്റെ ഒരു ഭാഗം പൊലീസ് തട്ടിയെടുത്തുമുള്ള അൻവറിന്റെ ആരോപണം ഗോൾഡ് അപ്രൈസർ നിഷേധിച്ചുവെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ പ്രത്യേക സംഘം നടത്തിയില്ലെന്നും ഡിജിപി അറിയിച്ചു.
മലപ്പുറം മുൻ എസ്പി സുജിത്ദാസ് തനിക്കെതിരെയുള്ള കേസുകളുടെ തെളിവു നശിപ്പിക്കാനായി അവധിയെടുത്തുവെന്നായിരുന്നു അൻവറിന്റെ മറ്റൊരാരോപണം. ഇതിന് തെളിവില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കടമ നിറവേറ്റിയില്ലെന്ന പരാതി ഈ അന്വഷണത്തിന്റെ പരിധിയിൽ വരില്ല. സോളാർ കേസിൽ അജിത്കുമാർ ഇടപെട്ടുവെന്ന പരാതിയിൽ, സിബിഐ സോളർ കേസിൽ അന്തിമ റിപ്പോർട്ട് സമർപിച്ചുവെന്നും മറ്റൊരു അന്വേഷണത്തിന്റെ കാര്യമില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. താനൂർ കസ്റ്റഡി മരണക്കേസിൽ സുജിത്ദാസ് ഐപിഎസിന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയിൽ കേസിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡിജിപിയുടെ മറുപടി. സുജിത്ദാസിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും സ്വർണക്കടത്തിലൂടെ നേടിയ സ്വത്ത് പരിശോധിക്കണമെന്ന പരാതിയിൽ, അത് വിജിലൻസ് അന്വേഷണ പരിധിയിൽവരുന്ന കാര്യങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അൻവറിന്റെ ആരോപണങ്ങളിൽ പലതിനും തെളിവുകളുടെ പിൻബലമില്ല. എങ്കിലും പ്രത്യേക അന്വേഷണസംഘം പരാതികൾ വിശദമായി പരിശോധിച്ചു. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളല്ലാതെ അൻവറിന്റെ കയ്യിൽ നേരിട്ട് തെളിവുകളില്ല.
റിദാൻ ബാസിലിനെ എഡിജിപിയുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയെന്ന അൻവറിന്റെ ആരോപണത്തിന് തെളിവ് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺ കോൾ കേരളത്തിലെയും മുംബൈയിലെയും കള്ളക്കടത്തുകാരുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തുവെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽപ്പെടുത്താവുന്നതാണ്. അജിത് കുമാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തി എന്ന അൻവറിന്റെ ആരോപണവും അന്വേഷണ സംഘം തള്ളിക്കളയുന്നു. അനധികൃതമായി ഫോൺ ചോർത്തൽ നടക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അജിത് കുമാറിന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ പങ്കുണ്ടെന്നും കോഴിക്കോടുനിന്ന് കാണാതായ മാമിയെ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസ് കുടുംബത്തിന്റെ നിർദേശം അനുസരിച്ച് ക്രൈംബ്രാഞ്ചിനു വിട്ടു. കോഴിക്കോട് കമ്മിഷണറെയും കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥരെയും ഒഴിവാക്കി അജിത്കുമാർ അന്വേഷണ സംഘം രൂപീകരിച്ചത് ശരിയായില്ല. ഇത് വിവാദത്തിനിടയാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Advertisement

Tags :
featuredkerala
Advertisement
Next Article