ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി
08:15 PM Jul 04, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി സന്ദർശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. തീരദേശമേഖലയിലെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും ചർച്ചാവിഷയമായി.
Advertisement
പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിനായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹത്തിന് കെ. സുധാകരൻ എംപി ഉറപ്പുനൽകി. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Next Article