ക്ഷേത്രഭൂമിയാണെന്ന വാദം; യുപിയില്‍ മുസ്ലീം പള്ളിയില്‍ സർവ്വേ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം പള്ളിയില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുവിഭാഗം. പരാതിയില്‍, ഉത്തര്‍പ്രദേശിലെ സംഭാല്‍ സിറ്റിയിലുള്ള ജമാ മസ്ജിദില്‍ സര്‍വ്വേ നടത്തി. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. തുടര്‍ന്ന് സര്‍വ്വേ നടത്താന്‍സംഭാലിലെ സിവില്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുപ്രകാരം അഭിഭാഷക കമ്മിഷണറാണ് സര്‍വേ നടത്തിയതെന്നും ഇരുകക്ഷികളുടെയും സാന്നിധ്യം ഉണ്ടായിരുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍, യു.പി. സര്‍ക്കാര്‍, മസ്ജിദ് കമ്മിറ്റി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷികളാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനും സുപ്രീംകോടതി അഭിഭാഷകനുമായ വിഷ്ണു ശങ്കര്‍ ജെയിന്‍ അറിയിച്ചു.'സര്‍വ്വേ നടപടികളെല്ലാം പൂര്‍ത്തിയായി. അഭിഭാഷക കമ്മിഷണര്‍ സര്‍വ്വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പിന്നീടെല്ലാം കോടതി തീരുമാനിക്കും', ജില്ലാ മജിസ്‌ട്രേറ്റ്പറഞ്ഞു.