Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ

11:08 PM Dec 24, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് പുതിയ കേരള ഗവർണർ.

Advertisement

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. നിലവിൽ ബീഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുൻപ് ഹിമാചൽപ്രദേശിലും ഗവർണറായി സേവനമായി അനുഷ്ഠിച്ചിട്ടുണ്ട്. ആർഎസ്എസ് പശ്ചാത്തലമുള്ള അർലേക്കർ ഗോവയിൽ ലക്ഷ്മികാന്ത് പർസേക്കർ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല മണിപ്പുർ ഗവർണറാകും.

Tags :
featuredkerala
Advertisement
Next Article