അർജുൻ പാണ്ഡ്യൻ പുതിയ തൃശ്ശൂർ കലക്ടറായി ചുമതലയേറ്റു
02:53 PM Jul 19, 2024 IST | Online Desk
Advertisement
തൃശൂര്‍: തൃശൂരിന്റെ പുതിയ കളക്ടറായി അര്‍ജു പാണ്ഡ്യൻ ചുമതലയേറ്റു. ഇടുക്കി സ്വദേശിയായ അര്‍ജുൻ പാണ്ഡ്യൻ 2017 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശ്ശൂർ കലക്ടറായിരുന്ന കളക്ടർ കൃഷ്ണതേജ മൂന്നു വര്‍ഷത്തേക്ക് ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്ക് മാറിയതോടെയാണ് തൃശൂരില്‍ പുതിയ കളക്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൃശൂരിന്റെ സമഗ്രവികസനത്തിനായുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ചുമതലയേറ്റശേഷം അർജുൻ പാണ്ഡ്യാന പറഞ്ഞു.
Advertisement