അർജുനായി തെരച്ചിൽ ആരംഭിച്ചു; കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു: ഈശ്വർ മാൽപെ
11:33 AM Aug 14, 2024 IST
|
Online Desk
Advertisement
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനാുള്ള തെരച്ചിൽ ആരംഭിച്ച് ഈശ്വര്‍ മല്‍പെ. രാവിലെ 8.50 ഓടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കൂടുതൽ ആളുകളുടെ സഹായത്തോടെ വിപുലമായ തെരച്ചിലാണ് നടക്കുന്നത്. നാവിക സേനാംഗങ്ങളും തെരച്ചിലിനായി എത്തിയിട്ടുണ്ട്. ഇന്നലത്തെ തെരച്ചിലിൽ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ 2 മണിക്കൂർ മാത്രമാണ് തെരച്ചിൽ നടത്താൻ സാധിച്ചത്. അതേസമയം കരസേനയുടെ സഹായവും തിരച്ചിലിനുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റർ ഉപയോഗിക്കും.
Advertisement
Next Article