അര്‍ജുന്റെ ലോറി പൂര്‍ണ്ണമായും കരയിലെത്തിച്ചു; കൂടുതല്‍ അസ്ഥികള്‍ കാബിനുള്ളിലുണ്ടെന്ന് വിവരം
11:05 AM Sep 26, 2024 IST | Online Desk
Advertisement
ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് എത്തിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ ക്യാബിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. ലോറി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ക്യാബിനുള്ളിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎന്‍എ ടെസ്റ്റിനായി അയച്ചിരുന്നു. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
Advertisement