Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷിരൂര്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു

11:57 AM Sep 02, 2024 IST | Online Desk
Advertisement

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement

വര്‍ഷങ്ങളായി ഈ ബാങ്കിലെ മെമ്പര്‍മാരും ഇടപാടുകാരുമായ അര്‍ജുന്റെ കുടുംബവുമായുള്ള ബന്ധം തുടരാനാണ് ഭരണസമിതി ജോലി നല്‍കാന്‍ തീരുമാനിച്ചതും കേരള സര്‍ക്കാര്‍ അതിനായി പ്രത്യേക ഉത്തരവിറക്കിയതും. തെരച്ചിലുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരില്‍ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജര്‍ ഉടന്‍ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ. ഇതുവരെ പൊതുസമൂഹം നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്ണപ്രിയ പറഞ്ഞു.

Advertisement
Next Article