Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാശ്മീരിൽ സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു

03:32 PM Oct 28, 2024 IST | Online Desk
Advertisement

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു. ഒരു ഭീകരനെ രാവിലെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെ അഖ്നൂർ മേഖലയിൽ സൈനിക വാഹനത്തിനുനേരെ വെടിയുതിർത്ത ഭീകരരെയാണ് സൈന്യം വധിച്ചത്.സൈനിക വാഹനത്തെ ആക്രമിച്ചശേഷം ഭീകരർ സമീപത്തെ വനമേഖലയിലേക്ക് കടന്നിരുന്നു. തുടർന്നു സൈന്യം നടത്തിയ നീക്കത്തി നൊടുവിലാണ് ഭീകരരെ വധിച്ചത്. വെടിവയ്‌പിൽ ആംബുലൻസിന്റെ ചില്ലുകൾ തകർന്നു. മൂന്ന് ഭീകരരാണ് വെടിയുതിർത്തത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ സൈനികർക്കു നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണ് ഇത്.

Advertisement

Advertisement
Next Article