Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം ഗുണ്ടാ സംഘം പിടിയില്‍

11:47 AM Feb 14, 2024 IST | Online Desk
Advertisement

കായംകുളം: എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ സംഗമത്തിനിടയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 40 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു.ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മണ്ണഞ്ചേരി സ്വദേശി അതുലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഒത്തുകൂടിയത്. ഇത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisement

കരീലക്കുളങ്ങര സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടകള്‍ എരുവയില്‍ സംഗമിച്ചത്. ഷാന്‍ കേസിലെ പ്രതി മണ്ണഞ്ചേരി സ്വദേശി അതുല്‍, നിധീഷ്, പത്തിയൂര്‍ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലന്‍ ബെന്നി, തൃശ്ശൂര്‍ സ്വദേശി പ്രശാല്‍, പത്തിയൂര്‍ കാല ഹബീസ്, ഏനാകുളങ്ങര വിഷ്ണു, ചേരാവള്ളി സെയ്ഫുദ്ദീന്‍, ഹരിപ്പാട് സ്വദേശി രാജേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇവരോടൊപ്പമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണന്‍, ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ഗുണ്ടകളായ മോട്ടി (അമല്‍ ഫാറൂഖ് സേട്ട്), വിജയ് കാര്‍ത്തികേയന്‍ എന്നിവരടക്കമുള്ളവരാണ് രക്ഷപ്പെട്ടതത്രെ. ഗുണ്ടകള്‍ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി അറിയുന്നു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി.ഐ. ഗിരിലാല്‍, കരീലക്കുളങ്ങര സി.ഐ. സുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം വീട് വളഞ്ഞാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്.

Advertisement
Next Article