രാഹുലിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം: ഡി സി സി പ്രസിഡന്റ്
11:32 AM Jan 10, 2024 IST | ലേഖകന്
Advertisement
കൊല്ലം: യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പിണറായിയുടെ പോലീസിന്റെ നടപടി കിരാതമാണെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. അറസ്റ്റ് ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം ആരോപിച്ചു. കൊടും ക്രിമിനലുകളെ വീട് കയറി പിടികൂടുന്നത് പോലെ ഒരു യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യിപ്പിച്ച പിണറായിയുടെ നടപടി ഹിറ്റ്ലറിസത്തിലേക്ക് കേരളത്തിനെ കൊണ്ട് പോകുന്നതിന് തുല്യമാണ്. രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളമുള്ള കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Advertisement