For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കലാപാഹ്വാനത്തിന് കേസെടുക്കണം; ഹിന്ദു ദിനപത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

11:23 AM Oct 02, 2024 IST | Online Desk
കലാപാഹ്വാനത്തിന് കേസെടുക്കണം  ഹിന്ദു ദിനപത്രത്തിനും കൈസൺ പി ആർ ഏജൻസിക്കുമെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
Advertisement

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്_മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖമവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസൺ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

Advertisement

സെപ്റ്റംബർ 30 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൻ്റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമർശങ്ങൾ നിഷേധിച്ചു. ഒരു പി.ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവർ എഴുതി നൽകിയ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിൽ പറയുന്നത്.

ഇതേ തുടർന്ന് നിരവധി സമരങ്ങൾ ഉണ്ടാവുകയും, അവർക്കെതിരെ കേസുകൾ എടുക്കുന്ന സാഹചര്യവുമാണ്ടായി. ആയതിനാൽ കേരളത്തിൽ കലാപന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നത് വ്യക്തമായതായും അതിനാൽ ഹിന്ദു പത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ വ്യാജവാർത്തകൾ നൽകി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.