ഏഷ്യൻകപ്പ് ഫൈനൽ: ഖത്തർ vs ജോർദാൻ
12:39 PM Feb 09, 2024 IST | Veekshanam
Advertisement
ഏഷ്യൻ കപ്പിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഖത്തർ വീണ്ടും ഫൈനലിൽ എത്തി. രണ്ടാം സെമി ഫൈനലിൽ ഇറാനെ നേരിട്ട ഖത്തർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആവേശകരമായ മത്സരം 82-ാം മിനുട്ടിലെ ഒരു ഗോളിലാണ് ഖത്തർ വിജയിച്ചത്. മികച്ച ഒരു തുടക്കമാണ് കളിക്ക് ലഭിച്ചത്. നാലാം മിനുട്ടിൽ സർദർ അസ്മൗണിലൂടെ ഇറാൻ ലീഡ് എടുത്തു. ഇതിന് 17-ാം മിനുട്ടിൽ അബ്ദുൽസലാമിലൂടെ ഖത്തർ മറുപടി നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് അഫീഫിലൂടെ ഖത്തർ ലീഡും എടുത്തു. രണ്ടാം പകുതിയിൽ 51-ാം മിനുട്ടിൽ ജഹനഭക്ഷ് പെനാൾട്ടിയിലൂടെ ഇറാൻ വീണ്ടും ഒപ്പം എത്തി. സ്‌കോർ 2-2. അവസാനം 82-ാം മിനുട്ടിൽ അസ്‌മൊൻ അലിയിലൂടെ ഖത്തർ വിജയ ഗോളും നേടി. ഇനി ഖത്തർ ജോർദാനെ ആകും ഫൈനലിൽ നേരിടുക. ഇന്നലെ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ജോർദാൻ ഫൈനലിൽ എത്തിയത്.
Advertisement