Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജമ്മു കശ്മീരില്‍

02:20 PM Aug 21, 2024 IST | Online Desk
Advertisement

ജമ്മു കശ്മീർ: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാനാൻ ഇരുവരുടെയും കശ്മീർ സന്ദർശനം. ഇന്ന് വൈകീട്ട് ശ്രീനഗര്‍ സന്ദർശിച്ച ശേഷം നാളെ ഇരുവരും ജമ്മു സന്ദര്‍ശിക്കും. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായുള്ള സഖ്യത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്യും. 2014ലാണ് ജമ്മുകശ്മീരില്‍ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

Advertisement

തെരഞ്ഞെടുപ്പ് മുന്നോടിയായി പാർട്ടിയെ ഉർജ്ജസ്വലമാക്കാനാണ് ഇരുവരുടെയും സന്ദർശനം. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും. ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.

Tags :
featurednewsPolitics
Advertisement
Next Article