For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കായികമേളയിലെ കണ്ണീർത്തുള്ളി: ലോങ് ജംപ് മത്സരത്തിനിടെ വീണ് വിദ്യാർഥിക്കു പരുക്ക്

12:24 PM Oct 19, 2023 IST | ലേഖകന്‍
കായികമേളയിലെ കണ്ണീർത്തുള്ളി  ലോങ് ജംപ് മത്സരത്തിനിടെ വീണ് വിദ്യാർഥിക്കു പരുക്ക്
Advertisement

തൃശ്ശൂർ: കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വീണ് വിദ്യാർഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥി മുഹമ്മദ് സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാൻ കഴുത്ത് കുത്തി വീഴുകയായിരുന്നു.

Advertisement

ഇന്ന് രാവിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലൻസിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ 41 വിദ്യാർഥികളാണ് മത്സരിച്ചത്. ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലൻസ് തെറ്റി മുഹമ്മദ് സിനാൻറെ കഴുത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ വേദനകൊണ്ട് സിനാൻ നിലത്തിരിക്കുകയായിരുന്നു. അൽപനേരത്തേക്ക് ലോങ് ജംപ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടർന്നു.

Author Image

ലേഖകന്‍

View all posts

Advertisement

.