For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

10:44 AM Jun 15, 2024 IST | Online Desk
ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Advertisement

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

പരിസരങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു.
ഇമാമിന്റെ ഭാര്യ 3 കുട്ടികളെ വീടിനു പുറകുവശത്ത് കുളിപ്പിക്കാൻ കൊണ്ടുപോയ ശേഷം വീടിനുള്ളിലേക്കു പോയി തിരിച്ചു വരുമ്പോൾ പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യിൽ പിടിച്ചു നിൽക്കുകയായിരുന്നു. കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചു. കുട്ടിയെ തിരികെ പിടിച്ചെടുത്തതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി പോകുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.