Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ശ്രമം: പൊലീസ് നിയമക്കുരുക്കില്‍

12:20 PM Nov 28, 2023 IST | Veekshanam
Advertisement

കരുതല്‍ കസ്റ്റഡി സുപ്രീംകോടതി വിധിയുടെ ലംഘനം

Advertisement

സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്നതിന്റെ പേരില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിയമക്കുരുക്കില്‍. വധശ്രമം ചൂണ്ടിക്കാട്ടി പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കോടതിയില്‍ നേരിട്ടും കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ജോയല്‍ ആന്റണി പരാതി നല്‍കുന്നതോടെ, യജമാന ഭക്തി കാണിച്ച ഡിസിപി കെ.ഇ ബൈജു ഗുരുതരമായ നിയമലംഘന കേസ് നേരിടേണ്ടി വരും. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി കഴിഞ്ഞു. ഇതിനുപുറമെ, കരുതല്‍ തടങ്കല്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് കെഎസ്‌യു നിയമപോരാട്ടത്തിന് ഇറങ്ങുന്നതും ആഭ്യന്തര വകുപ്പിനെ ആകമാനം പ്രതിക്കൂട്ടിലാക്കും.
 നവകേരള സദസിന് എത്തിയ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് കെഎസ്‌യു നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് പൊലീസ് അതിക്രമം ഉണ്ടായത്. പ്രതിഷേധക്കാരെ സംഭവ സ്ഥലത്ത് നിന്ന് നീക്കുന്നതിനിടയില്‍ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യുട്ടി കമ്മീഷണര്‍ കെ.ഇ ബൈജു പ്രകോപനമൊന്നും കൂടാതെ അത്യധികം ശക്തി പ്രയോഗിച്ച് ശ്വാസതടസം ഉണ്ടാവുന്ന തരത്തില്‍ അതിക്രൂരമായി ഏറെ നേരം തന്റെ കഴുത്തിനു കുത്തിപ്പിടിച്ചെന്നാണ് മനുഷ്യാവകാശ കമ്മിഷനുള്ള പരാതിയില്‍ ജോയല്‍ ആന്റണി പറയുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോ സഹിതമാണ് പരാതി. ശ്വാസതടസം നേരിടുന്ന കാര്യം താനും കണ്ട് നിന്ന ചിലരും അറിയിച്ചിട്ടും മനഃപൂര്‍വ്വം ഏറെ നേരം ഈ പ്രവര്‍ത്തി തുടര്‍ന്നെന്നും ജോയല്‍ പരാതിപ്പെട്ടു. ഡിസിപിയുടെ നടപടി മനുഷ്യാവകാശം ലംഘിക്കുന്ന അതിക്രമവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ നേരിട്ട് പരാതി നല്‍കുമെന്നും ജോയല്‍ വ്യക്തമാക്കി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെയും ഡെപ്യൂട്ടി കമ്മീഷണര്‍ ബൈജു കഴുത്തില്‍ മാരകമായി മര്‍ദ്ദനമേല്‍പ്പിച്ചതായ് പരാതിയുണ്ട്. ബൈജുവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
 അതേസമയം യജമാനഭക്തി കാട്ടി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലിടുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2021 ആഗസ്റ്റ് നാലിന് 'കരുതല്‍ തടങ്കല്‍' സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് കണ്ണൂരിലും കോഴിക്കോടും കണ്ടത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന ഈ നിയമം സാധാരണ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ളതല്ല. അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാറിന് ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു അസാധാരണ നിയമമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍, സുധാന്‍സു ധുലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ നിലപാടാണ് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചെന്ന് പരാതിയില്‍ ജോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുതല്‍ തടങ്കലിനെതിരെ നിയമപോരാട്ടം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അറിയിച്ചു. കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിനും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

Tags :
featured
Advertisement
Next Article