തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം: ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ ബിജെപി നീക്കം
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ തയ്യൽ മിഷീൻ വിതരണം ചെയ്യാൻ ബിജെപി നീക്കം. മാറനല്ലൂർ പഞ്ചായത്ത് അംഗം ഷിബുവിന്റെ നേതൃത്വത്തിലാണ് തയ്യൽ മിഷീൻ ഇറക്കിയത്. നാട്ടുകാർ ഇടപെട്ട് തയ്യൽ മിഷീനുകൾ തിരിച്ചയച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനായിരുന്നു ബിജെപി ശ്രമം. മാറനല്ലൂർ പഞ്ചായത്തിലെ ബിജെപി അംഗം ഷിബുവിന്റെ നേതൃത്വത്തിലാണ് തയ്യൽ മിഷീനുകൾ എത്തിച്ചത്. പെരുമാറ്റചട്ടം നിലനിൽക്കെ തയ്യൽ മിഷീൻ വിതരണം ചെയ്യാനുള്ള നീക്കം.രാവിലെ 6 മണിയോടെ പഞ്ചമി സ്മാരക സാമൂഹ്യകേന്ദ്രത്തിൽ ഇറക്കിയ ഒരു ലോഡ് തയ്യൽ മിഷീൻ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി ഇല്ലാതെയാണ് ഷിബു പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സാമൂഹ്യ കേന്ദ്രം തുറന്നത്. 200 ഓളം തയ്യൽ മെഷീനുകളാണ് ലോഡിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. ലോഡ് മറ്റെവിടെയെങ്കിലും ഇറക്കാൻ ശ്രമിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.