Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭക്തിനിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല

10:49 AM Feb 25, 2024 IST | Online Desk
Advertisement

തി​രു​വ​ന​ന്ത​പു​രം: ഭക്തിനിറവിൽ ജനലക്ഷങ്ങൾ ഇ​ന്ന് ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കും. ല​ക്ഷ​ക്ക​ണ​ത്തി​ന് അ​ടു​പ്പു​ക​ളി​ൽ ഒ​രേ സ​മ​യം തീ​പ​ക​രു​മ്പോൾ അ​ന​ന്ത​പു​രി ഭ​ക്തി​യു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റും. വ​രാ​നി​രി​ക്കു​ന്ന അ​ഭി​വൃ​ദ്ധി​യു​ടെ സൂ​ച​ന​യാ​യി പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ ദ്ര​വ്യ​ങ്ങ​ൾ തി​ള​ച്ചു​തൂ​കി അ​മ്മ​യ്ക്ക് നി​വേ​ദ്യ​മാ​കു​മ്പോൾ ഇ​ത് പു​ണ്യ​ത്തി​ന്‍റെ പൊ​ങ്കാ​ല​പ്പ​ക​ൽ.

Advertisement

രാ​വി​ലെ പൊ​ങ്കാ​ല​യ്ക്കു മു​ന്നോ​ടി​യാ​യു​ള്ള പു​ണ്യാ​ഹ​ച്ച​ട​ങ്ങു​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പൂർത്തിയായി.തു​ട​ർ​ന്ന് ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി ഗോ​ശാ​ല വി​ഷ്ണു​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റും.

വ​ലി​യ തി​ട​പ്പ​ള്ളി​യി​ലെ അ​ടു​പ്പ് ക​ത്തി​ച്ച​ശേ​ഷം മേ​ൽ​ശാ​ന്തി ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റും. ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലെ അ​ടു​പ്പ് ജ്വ​ലി​പ്പി​ക്കു​ന്ന​ത് സ​ഹ​മേ​ൽ​ശാ​ന്തി​യാ​ണ്. ഇ​വി​ടെ​നി​ന്ന് 10.30ന് ​പ​ണ്ടാ​ര​യ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രും. ഉച്ചയ്ക്ക് 2:30ന് പൊങ്കാല നിവേദ്യം സമർപ്പിക്കും.

Tags :
featuredkerala
Advertisement
Next Article